Saturday, November 14, 2015

ഇന്റര്‍നെറ്റ്‌ Error കോഡുകളും അതിന്‍റെ അര്‍ത്ഥവും


ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്ന സമയത്ത് ചിലഅവസരങ്ങളില്‍ നമ്മള്‍ ടൈപ്പ് ചെയ്ത വെബ് സൈറ്റ് തുറക്കുന്നതിനുപകരം ചില Error Code 400 എന്നിങ്ങനെ കോഡ് നമ്പറുകള്‍ ദൃശ്യമാകും. എന്നാല്‍ മിക്കവര്‍ക്കും ഇതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയില്ല. താഴെ കോഡുകളും അത് എന്തിനെ സൂചിപ്പിക്കുന്ന അര്‍ത്ഥവും കാണുക:



1. Error 400 = ടൈപ്പ് ചെയ്ത വെബ് അഡ്രസ്സില്‍ വന്ന തെറ്റായ അക്ഷരങ്ങള്‍ ഇന്റര്‍നെറ്റ് സേര്‍വറിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല്. ശരിയായ വെബ്അഡ്രസ് ടൈപ്പ് ചെയ്യുക



2. Error 401 = നമ്മുക്ക് അവകാശമില്ലാത്ത വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോഴാണ് Error 401 എന്ന് കാണിക്കുക. അല്ലെങ്കില്‍ തെറ്റായ User Name ഉം Pass Word ഉം നല്‍കിയാവും നിങ്ങള്‍ സൈറ്റില്‍ കയറാന്‍ ശ്രമിച്ചത്.

3. Error 402 = പണം അടച്ച് പ്രവേശിക്കേണ്ട സൈറ്റുകളില്‍ പണമിടപാടുസംബന്ധിച്ച് Payment Optionല്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍.



4. Error 403 = നിരോധിച്ച/അനുവദനീയമല്ലാത്ത/അനര്‍ഹമായ സൈറ്റുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ വരുന്നതാണിത്.



5. Error 404 = നീക്കം ചെയ്തതോ പുനര്‍നാമകരണം ചെയ്തതോ ആയ വെബ് സൈറ്റുകളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ കോഡ് ദൃശ്യമാകുന്നത്. ശരിയായ വെബ് അഡ്രസ് (URL) നല്‍കുക.



6. Error 408 = ഇത് സൂചിപ്പിക്കുന്നത് ഇന്റര്‍നെറ്റ് സേര്‍വര്‍ (Server) അനുവദിച്ച നിശ്ചിത സമയത്തിനുശേഷം നിങ്ങള്‍ സൈറ്റില്‍ പ്രവേശിക്കുന്നതും ദീര്‍ഘനേരത്തെ വിശ്രമത്തിനുശേഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സൈറ്റ് പ്രവര്‍ത്തിപ്പിക്കുമ്പോഴോ ആണിത് സംഭവിക്കുന്നത്. വെബ് സൈറ്റിന്റെ അഡ്‌നിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ ചെയ്യുമ്പോഴാണ് ഇത്തരം സേര്‍വര്‍ പ്രശ്‌നങ്ങള്‍ കാണുക.

No comments:

Post a Comment