Saturday, November 14, 2015

ഫോട്ടോസ് എങ്ങിനെ അറ്റാച്ച് ചെയ്യാതെ G മെയിലിലൂടെ അയക്കാം


സാധാരണ നമ്മള്‍ ഒരു ചിത്രം വെബില്‍ നിന്നും അയച്ചാലും അറ്റാച്ച് ചെയ്തയച്ചാലും ജീ മെയിലില്‍ അതു കിട്ടുന്ന ആള്‍ക്ക് അ ചിത്രം തംബ് നെയില്‍ വലിപ്പത്തിലേ കാണാന്‍ ആവു,അതു പൂര്‍ണ്ണ വലിപ്പത്തില്‍ കാണാന്‍ Display images below എന്ന മെസ്സേജ് ഒപ്പം കാണിക്കുകയും അതില്‍ ക്ലിക് ചെയ്താല്‍ മാത്രമേ പൂര്‍ണ്ണ വലിപ്പത്തില്‍ കാണാന്‍ സാധിക്കുകയുമുള്ളു..അങ്ങിനെ വരാതിരിക്കാന്‍ നമ്മള്‍ ഔട്ട് ലൂക് എക്സ്പ്രെസ്സും തണ്ടര്‍ ബേഡും ഒക്കെ ഉപയോഗിച്ചിരുന്നു..എന്നാല്‍ ഇനി മുതല്‍ നമുക്കു വെബില്‍ കാണുന്ന ഒരു ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി അല്ലെങ്കില്‍ കോപ്പി ഇമേജ് എന്നതില്‍ ക്ലിക് ചെയ്ത് മെയിലില്‍ സന്ദേശം അയക്കുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യുക..സ്വല്‍പ സമയത്തിനുള്ളില്‍ ആ ചിത്രം അവിടെ കാണാന്‍ സാധിക്കും,അതു ഒരാള്‍ക്കു അയച്ചു നോക്കു…Display images below എന്ന മെസ്സേജ് ഇല്ലാതെ തന്നെ ചിത്രം പൂര്‍ണ്ണ വലിപ്പത്തില്‍ കാണാന്‍ ആവും

No comments:

Post a Comment